തിരുവനന്തപുരം ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് (17) മരിച്ചത്.
ഇളമ്പ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സിദ്ധാർഥ്. പതിവ് പോലെ ഭക്ഷണം കഴിച്ചു രാത്രി ഉറങ്ങാനായി സിദ്ധാർഥ് മുറിയിലേക്ക് പോയിരുന്നു. എന്നാൽ രാവിലെ ഒൻപത് മണി ആയിട്ടും മുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
















