ദിവസ വേതന വ്യവസ്ഥയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ തസ്തികകളില്‍ രണ്ടായിരത്തോളം പേരെ താല്‍ക്കാലികമായി നിയമിക്കാന്‍ നീക്കവുമായി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സി വഴി നിയമനത്തിന് അപേക്ഷിക്കാന്‍ കാത്തു നിൽക്കുമ്പോഴാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമനം നടത്തുന്നത്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ 800 ഒഴിവുകളിലേക്കും കണ്ടക്ടര്‍ തസ്തികയിലെ 1130 ഒഴിവുകളിലേക്കുമാണ് നിയമനം. എത്ര മാസത്തേക്കാണ് നിയമനമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
















