കോട്ടയം: മത്സരിക്കുന്നുണ്ടെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന് താല്‍പര്യമുണ്ടോയെന്ന് യുഡിഎഫ് ചോദിച്ചെന്നും പക്ഷേ സ്ഥിരീകരിച്ചിട്ടില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഏത് മണ്ഡലമാണെന്ന് അറിയില്ലെന്നും വൈക്കം സീറ്റാണോ എന്ന് പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയാണ്. എന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം സജീവമായി പരിഗണിക്കുന്നുവെന്നാണ് അറിഞ്ഞത്. വൈക്കം സീറ്റാണോ എന്നൊന്നും എന്നോട് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടില്ല. സീറ്റ് തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടുമില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാത്രമേ മത്സരിക്കുകയുള്ളുവെന്നാണ് എന്റെ തീരുമാനമാണ്. വൈക്കത്ത് അസാധാരണമായ പ്രത്യേകതയുണ്ടെന്ന ചര്‍ച്ചകളൊന്നും നടന്നിട്ടില്ല’, സണ്ണി എം കപിക്കാട് പറഞ്ഞു.
















