വയനാട് കൽപ്പറ്റയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ കത്തി കൊണ്ട് ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനെ ആണ് പഴയ വൈത്തിരി സ്വദേശിയായ തീർത്ഥ എന്ന 19കാരി ആക്രമിച്ചത്.
കൽപ്പറ്റയിലെ ഷോറൂമിൽ ജോലി ചെയുന്ന വ്യക്തിയാണ് നുസ്രത്ത്. ജോലിക്കിടയിൽ ആണ് തീർത്ഥ അവിടേക്ക് എത്തുന്നത്. ഉടൻ തന്ന തീർത്ഥ നുസ്രത്തിന്റെ അടുത്തേക്ക് ചെല്ലുകയും തനിക് രണ്ട് മിനിറ്റ് സംസാരിക്കണം എന്ന് പറയുകയും ചെയ്തു. തിരക്കായതിനാൽ കാത്തിരിക്കാൻ നുസ്രത്ത് പറഞു. ഇത് പറഞു തിരിഞ്ഞപ്പോഴായിരുന്നു തീർത്ഥ കത്തിയെടുത്ത് കുത്തിയത്.
തീർത്ഥയും നുസ്രത്തിന്റെ മകനും തമ്മിൽ പ്രായത്തിൽ ആയിരുന്നു. ഇതിന്റെ പേരിൽ ആണ് ആക്രമണം നടന്നതെന്നാണ് നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തീർത്ഥയ്ക്കും മകനും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ല എന്നാണ് നുസ്രത്ത് പറഞ്ഞത്.
സംഭവത്തിൽ പരുക്കേറ്റ നുസ്രത്തിനെ ഉടൻ തന്നെ അടുത്തുള്ള കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
















