ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റൈഡ് ചെയ്യണം എന്നും അറസ്റ്റ് ചെയ്യണം എന്നും മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷം നിയമസഭയിൽ സ്വർണക്കൊള്ള വിഷയത്തിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് ശിവൻകുട്ടി ഇങ്ങനെ പ്രതികരിച്ചത്.
‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം കൂടാതെ വീട് റെയ്‌ഡും ചെയ്യണം. സോണിയയുടെ വീട്ടിൽ സ്വർണമുണ്ട്’. ശിവൻകുട്ടി പറഞ്ഞു.
പോറ്റി സോണിയയുടെ വീട്ടിൽ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
















