കൊച്ചി കളമശ്ശേരി ജ്വല്ലറിയിൽ നിന്ന് പെപ്പർ സ്‌പ്രേ അടിച്ചു മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ. സഹോദരങ്ങളായ തോമസ്, മാത്യു എന്നിവരാണ് പോലീസ് പിടിയിലായത്. മലപ്പുറം എടക്കര സ്വദേശികളാണ് പ്രതികളെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതികളായ സഹോദരങ്ങൾ ജ്വല്ലറിയിലേക്ക് ചെല്ലുകയും ഉടൻ തന്നെ ജീവനക്കാരിയുടെ മുഖത്തേക്ക് പേപ്പർ സ്പ്രൈ അടിച്ചു മാല മോഷ്ടിച്ചു ഓടി രക്ഷപ്പെടുകയുമായിരുന്നു.
ഉടൻ തന്നെ നിലവിളിച്ചുകൊണ്ട് യുവതി പുറകെ ഓടിയെങ്കിലും പിടിക്കാനായില്ല. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് തുടർനടപടികൾ സ്വീകരിച്ചിരിക്കുകയാണ്
















