ഇന്ത്യന്‍ പ്രതിരോധത്തിന്റെ പോര്‍മുനയായി ഭാര്‍ഗവാസ്ത്ര എത്തിക്കഴിഞ്ഞു. ശത്രു രാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റുന്ന ഈ ആയുധം സര്‍വ്വ സംഹാരിയും ഉഗ്ര പ്രഹര ശേഷിയുമുള്ളതാണ്. തദ്ദേശീയമായി വികസിപ്പിച്ച കൗണ്ടര്‍-ഡ്രോണ്‍ സംവിധാനമായ ഭാര്‍ഗവസ്ത്രയുടെ വരവ് ഇന്ത്യയെ ഈ രംഗത്ത് ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഭാര്‍ഗവസ്ത്ര പ്രതിരോധ ചരിത്രത്തിലെ ഒരു സാങ്കേതിക നേട്ടം മാത്രമല്ല, അത് മാറുന്ന യുദ്ധഭൂമിയുടെ സ്വഭാവത്തിനനുസൃതമായി ഇന്ത്യ എത്രത്തോളം കാര്‍ക്കശ്യത്തോടെ നിര്‍മ്മിച്ചുവെന്നതാണ്. തദ്ദേശീയ ഗവേഷണം, വ്യവസായം, സൈനിക ആവശ്യം ഇവയെല്ലാം ഒന്നിച്ച് ചേര്‍ന്ന് സൃഷ്ടിച്ച ഈ ”ഡ്രോണ്‍ കില്ലര്‍”, ഇന്ത്യയെ ആധുനിക കൗണ്ടര്‍-ഡ്രോണ്‍ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തുമെന്നുറപ്പാണ്.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഡിഫെന്‍സ് ആന്‍ഡ് ഏറോസ്‌പേസ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഭാര്‍ഗവസ്ത്ര, ആധുനിക യുദ്ധഭൂമിയില്‍ വര്‍ധിച്ചുവരുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സംവിധാനമാണ്. 2026 ജനുവരി 19ന് ഈ സംവിധാനത്തെക്കുറിച്ച് പ്രതികരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ രംഗത്തെ സ്വാശ്രയത്വത്തിനുള്ള വലിയ ചുവടുവെപ്പായാണ് ഭാര്‍ഗവസ്ത്രയെ വിശേഷിപ്പിച്ചത്. ലോകമെമ്പാടും ഡ്രോണ്‍ യുദ്ധം പുതിയ സുരക്ഷാ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍, ഇന്ത്യ പ്രതിരോധ രംഗത്ത് ഒരു നിര്‍ണായക ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.
ശത്രുരാജ്യങ്ങളുടെ ഡ്രോണ്‍യുദ്ധത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍വീര്യമാക്കാന്‍ ഒരേസമയം 64 മൈക്രോ-മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ശേഷിയുണ്ട് ഇതിന്. ഇത്രയും ശക്തമായ ഒരു തദ്ദേശീയ പ്ലാറ്റ്ഫോം കൈവശമുള്ള ഏക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇത് ഒരു പുതിയ ആയുധ സംവിധാനത്തിന്റെ വികസനം മാത്രമല്ല, മറിച്ച് മാറുന്ന യുദ്ധരീതികളോട് ഇന്ത്യ എത്രത്തോളം തയ്യാറാണെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്. ഇറാന്റെ ഏറ്റവും വലിയ യുദ്ധതന്ത്രവും ഡ്രോണ്‍ സംവിധാനമാണ്. ഒരേ സമയം നിരവധി ഡ്രോണുകള്‍ തൊടുത്തു വിടാന്‍ കഴിയുന്ന ഭൂഗര്‍ഭ സംവിദാനത്തിലാണ് ഇരാന്റെ വിശ്വാസം. പശ്ചിമേഷ്യയില്‍ ഒരു ഇസ്ലാമിക് നാറ്റോ രൂപപ്പെടുമ്പോള്‍ പാക്കിസ്താന്‍ അതിന്റെ ഭാഗമാകും.
ഇത് ഇന്ത്യയ്ക്ക് ഭീഷണിയാകും. ഇറാന്റെ സഹായം പാക്കിസ്ഥാന് ലഭിച്ചാല്‍, ഡ്രോണ്‍ സംവിധാനം പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കും. എഹ്കില്‍ അതിനെ തടുക്കാന്‍ ഭാര്‍ഗവാസ്ത്ര ഉഫകരിക്കുമെന്ന കണക്കു കൂട്ടലുമുണ്ട്. സാങ്കേതികമായി നോക്കുമ്പോള്‍, ഭാര്‍ഗവസ്ത്രയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അഭൂതപൂര്‍വമായ ഫയര്‍ പവറാണ്. വെറും 10 സെക്കന്‍ഡിനുള്ളില്‍, ഒറ്റ സാല്‍വോയില്‍ 64 മൈക്രോ-മിസൈലുകളോ റോക്കറ്റുകളോ വിക്ഷേപിക്കാന്‍ കഴിയുന്ന ശേഷി, ആഗോളതലത്തില്‍ നിലവിലുള്ള സമാന സംവിധാനങ്ങളെയെല്ലാം പിന്നിലാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കൗണ്ടര്‍-ഡ്രോണ്‍ സംവിധാനങ്ങള്‍ സാധാരണയായി ഒരേസമയം നാല് മിസൈലുകള്‍ വരെ മാത്രമാണ് വിക്ഷേപിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍, ഡ്രോണ്‍ സ്വാം ആക്രമണങ്ങളെ ചെറുക്കുന്നതില്‍ ഭാര്‍ഗവസ്ത്ര ഇന്ത്യയ്ക്ക് ഒരു നിര്‍ണായക മുന്‍തൂക്കം നല്‍കുന്നു. ടു-ടയര്‍ പ്രതിരോധ സംവിധാനത്തിലാണ് ഭാര്‍ഗവസ്ത്ര പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍, ഗൈഡഡ് റോക്കറ്റുകള്‍ ഉപയോഗിച്ച് അടുത്തെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളെ തടയുകയും ചിതറിക്കുകയും ചെയ്യുന്നു. അതിന് പിന്നാലെ, രണ്ടാം ഘട്ടത്തില്‍ അത്യന്തം കൃത്യതയുള്ള ഗൈഡഡ് മൈക്രോ-മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു. ഈ മള്‍ട്ടി-ലെയര്‍ഡ് സമീപനം, ഒരേ സമയം നിരവധി ദിശകളില്‍ നിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍ സംവിധാനത്തെ സജ്ജമാക്കുന്നു. കണ്ടെത്തല്‍ ശേഷിയും ഭാര്‍ഗവസ്ത്രയുടെ മറ്റൊരു ശക്തിയാണ്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുതാപരമായ ഡ്രോണുകളെ കണ്ടെത്താനും, 2.5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അവയെ ഫലപ്രദമായി നശിപ്പിക്കാനും സംവിധാനത്തിന് കഴിയും.
മരുഭൂമികള്‍, ഉയര്‍ന്ന മലനിരകള്‍, മഞ്ഞുമൂടിയ അതിര്‍ത്തി പ്രദേശങ്ങള്‍ 5,000 മീറ്ററിന് മുകളിലുള്ള ഉയരങ്ങള്‍ വരെ ഉള്‍പ്പെടെ വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിലും ഭൂപ്രകൃതികളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികള്‍ മുതല്‍ പടിഞ്ഞാറന്‍ മരുഭൂമികള്‍ വരെ, ഭാര്‍ഗവസ്ത്രക്ക് വ്യാപക വിന്യാസ സാധ്യതയുണ്ട്. ചെലവ് കാര്യക്ഷമത എന്ന ഘടകവും ഈ സംവിധാനത്തെ പ്രത്യേകമാക്കുന്നു. എസ്-400 പോലുള്ള ദീര്‍ഘദൂര ഉപരിതല-വായു മിസൈല്‍ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഭാര്‍ഗവസ്ത്ര വളരെ കുറഞ്ഞ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വിലയുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന മൂല്യമുള്ള പ്രതിരോധ ആസ്തികളെ ലക്ഷ്യമിടുന്ന പുതിയ യുദ്ധതന്ത്രങ്ങളെ ചെറുക്കാന്‍, ഇതുപോലുള്ള ചെലവ്-കാര്യക്ഷമ സംവിധാനങ്ങള്‍ അനിവാര്യമാണ്. ഈ നിലയില്‍, ഭാര്‍ഗവസ്ത്ര ഇന്ത്യയുടെ സമഗ്ര വ്യോമ പ്രതിരോധ ഘടനയ്ക്ക് ഒരു സംരക്ഷണ കവചമായി മാറുന്നു.
CONTENT HIGH LIGHTS; Is India’s ‘Bhargavastra’ a complete ‘drone killer’?; Is it designed to destroy Islamic NATO’s drone swarm?; Army is preparing for modern warfare
















