തമിഴ്നാട്ടിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കൽപ്പേട്ടിലെത്തും. കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി ടി വി ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. അഴിമതി, കുടുംബാധിപത്യം, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഡിഎംകെ സർക്കാരിനെതിരെ മോദി കടന്നാക്രമണം നടത്തുമെന്നാണ് സൂചന. പൊതുയോഗത്തിന് ശേഷം വൈകീട്ട് 5 മണിയോടെ മോദി ഡൽഹിയിലേക്ക് മടങ്ങും.
അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിൽ ഉള്ള ദിവസം തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
















