തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദം. പോറ്റി-അടൂര്‍ പ്രകാശ് കൂടിക്കാഴ്ച കേരളത്തിന് പുറത്ത് വെച്ചും നടന്നുവെന്നതിന്റെ തെളിവ് ലഭിച്ചു.
ബെംഗളുരുവില്‍ വെച്ചുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണിത്. അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ട്. പോറ്റിയും ഒപ്പമുള്ളവരും അടൂര്‍ പ്രകാശിന് സമ്മാനം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
















