ദിവസം മുഴുവനും സോഫ്റ്റ് ആയി ഇരിക്കുന്ന ഇടിയപ്പം. നല്ല പഴുത്ത ഏത്തപ്പഴം എടുക്കുന്നത് കൊണ്ട് ഈ ഇടിയപ്പത്തിന് മധുരം ഉണ്ടായിരിക്കും വേറെ കറികൾ ഒന്നും തന്നെ വേണ്ട. വാഴയിലയിൽ വെച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു.
ചേരുവകൾ
ശർക്കര – 100 ഗ്രാം
വെള്ളം – 1/4 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
നേന്ത്രപ്പഴം – 1
അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – 3/4 ടീസ്പൂൺ
ജീരകപ്പൊടി – 3/4 ടീസ്പൂൺ
ചുക്കുപൊടി – 3/4 ടീസ്പൂൺ
മാവ് കുഴയ്ക്കാൻ വേണ്ട ചേരുവകൾ
നേന്ത്രപ്പഴം – 2
അരിപ്പൊടി – ഒരു കപ്പ്
വെള്ളം – ഒന്നര കപ്പ്
വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ഏത്തപ്പഴം ആവിയിൽ വേവിച്ച് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും, ഒരു കപ്പ് അരിപ്പൊടിയും, ഉപ്പും, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്തി ഒന്ന് കൂടെ നന്നായി അടിച്ചെടുക്കുക.
















