കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പാനീയമാണ് മാംഗോ ഫ്രൂട്ടി. എന്നാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇതിന്റെ ഫാനാണ്. എങ്കിൽ മാംഗോ ഫ്രൂട്ടി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല റെസിപ്പി പറഞ്ഞുതരട്ടെ.
ചേരുവകൾ
പഴുത്ത മാങ്ങ — 3 എണ്ണം
പച്ചമാങ്ങ — 1 എണ്ണം
നാരങ്ങാനീര് — 1 ടേബിൾസ്പൂൺ
പഞ്ചസാര –ഒന്നര കപ്പ്
വെള്ളം — 1 കപ്പ് +3 ടീസ്പൂൺ
തണുത്ത വെള്ളം — 2 കപ്പ്
തയാറാക്കുന്ന വിധം
ഇത്രയും സോഫ്റ്റായി ഗോതമ്പ് പുട്ട് ഉണ്ടാക്കാമോ? ഈ ട്രിക്ക് സൂപ്പർ
ആദ്യം പഴുത്ത മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക . ശേഷം പഴുത്ത മാങ്ങ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക .ഇനി പച്ച മാങ്ങ തൊലികളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയ ശേഷം കുറച്ചു വെള്ളം ചേർത്ത് അടിച്ചെടുക്കുക . ഒരു പാനിലേക്കു ഒന്നര കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ശേഷം നേരത്തെ അടിച്ചു വച്ച രണ്ടു മാങ്ങയുടെയും പൾപ്പുകൾ പഞ്ചസാര തിളച്ചതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. മാങ്ങാ മിക്സ് നന്നായി തിളച്ചു വരുമ്പോൾ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യുക. ഇനി മാങ്ങാ മിക്സ് കുറച്ചു കുറുകി വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം. മാങ്ങ മിക്സ് തണുക്കാൻ വച്ചതിനു ശേഷം അരിച്ചെടുക്കണം. അരിച്ചെടുത്ത മാങ്ങാ മിക്സിലേക്കു തണുത്ത വെള്ളം ആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്യുക. ടേസ്റ്റിയായ മാംഗോ ഫ്രൂട്ടി തയ്യാർ
















