കാസർഗോഡ് കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശിയായ കലന്തർ ഇബ്രാഹിം ആണ് കർണാടകയിൽ വച്ച് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനും ഇടയ്ക്കാണ് കാസർകോട് ബാറിലെ അഭിഭാഷകയായ നായ്ക്കാപ്പ് മിന ഹൗസിൽ ചൈത്രയുടെ വീട്ടിൽ നിന്നും ഇയാൾ 29 പവൻ സ്വർണവും കാൽ ലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും മോഷ്ടിച്ചത്.
മോഷണ സമയത്തു ചൈത്രയും കുടുംബവും സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയിരിക്കുകയാണ്. ഈ സമയത്താണ് വീടിന്റെ പിൻവാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കടന്നത്. നായ്ക്കാപ്പിലും പരിസരത്തമുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ചക്കാരനെ തിരിച്ചറിഞ്ഞത്. ഇയാൾ ബാങ്ക് കൊള്ളയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം
















