കോഴിക്കോട് 13കാരിയെ അമ്മയുടെ സുഹൃത്ത് അമ്മയുടെ അറിവോടുകൂടി കഴിഞ രണ്ടര വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി അബ്ദുല്‍ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്, എന്നാൽ പ്രതി വിദേശത്താണ്.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് രണ്ടര വര്‍ഷമായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പരാതി ലഭിച്ചതിന് ശേഷംകുട്ടിയ മാതാവ് ഒളിവിൽ ആയിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇന്ന് കോഴിക്കോട് നിന്ന് പയ്യോളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. 13കാരി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.
















