സൂപ്പർ ഹീറോ ഹീ–മാന്‍ കാർട്ടൂൺ ഇതാ സിനിമയുടെ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ട്രാവിസ് നൈറ്റ് സംവിധാനം ചെയ്യുന്ന സിനിമയിൽ നിക്കൊളാസ് ഗലിസ്റ്റ്സീൻ ആണ് ഹീ–മാൻ ആയി എത്തുന്നത്. ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ ട്രെയിലർ പുറത്ത്.

ഹീ- മാന്റെ നിത്യശത്രുവായ സ്കെലെറ്റർ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത് ജേർഡ് ലെറ്റോ ആണെന്ന പ്രത്യേകതയുമുണ്ട്. ഇഡ്രിസ് എൽബ, മൊറെന ബക്കാറിൻ എന്നിവർക്കൊപ്പം അലിസൻ ബ്രീ, ജയിംസ് പുവർഫോയ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം.ജി.എം സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം സോണി പിക്ചേഴ്സും ആമസോണും ചേർന്നാണ് ആഗോളതലത്തിൽ വിതരണത്തിനെത്തിക്കുന്നത്. സിനിമ ജൂൺ 5-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ടീസറിനുതാഴെ മലയാളികളുൾപ്പെടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. ഒരു കാലഘട്ടത്തിന്‍റെ തന്നെ പ്രിയ കോമിക് കഥാപാത്രമായ ഹീ മാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
















