നെയ്യാറ്റിൻകരയിൽ ഒന്നരവയസ്സുകാരനെ കൊലപെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.കവളാകുളം സ്വദേശി ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഒരു വയസുകാരൻ ഇഹാന്റെ മരണം കൊലപാതകത്തിൽ ആണ് അച്ഛൻ ഷിജിനെ (34) നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് കുഞ്ഞിനെ മടിയിലിരുത്തി ഷിജിൻ കൈമുട്ട് കൊണ്ട് വയറ്റിൽ അതിശക്തമായി ഇടിയ്ക്കുകയായിരുന്നു.
അടിവയറ്റിലേറ്റ ക്ഷതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നുവെന്നും പതൃത്വത്തിൽ സംശയമുണ്ടായിരുന്നുവെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.
കുഞ്ഞ് കുഴഞ്ഞുവീണപ്പോൾ ബിസ്കറ്റ് കഴിച്ചതാണ് കാരണമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പാതയും വന്ന നിലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, മരണത്തിലെ അസ്വാഭാവികതയും കുഞ്ഞിന്റെ ശരീരത്തിലെ മുൻപുള്ള ഒടിവുകളും പോലീസിൽ സംശയമുണ്ടാക്കി. മാതാപിതാക്കളെ മാറി മാറി ചോദ്യം ചെയ്തതോടെയാണ് ഷിജിന്റെ മൊഴികളിലെ കള്ളങ്ങൾ പുറത്തുവന്നത്.
















