കോറാപുത്ത്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാംസഭക്ഷണ വിൽപന വിലക്കി കൊണ്ട് കലക്ടറുടെ ഉത്തരവ്. ഒഡീഷ കോറാപുത്ത് ജില്ലാ കലക്ടർ മനോജ് മഹാജൻ ആണ് നിരോധനം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു.
നിരോധനം ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും തഹസീൽദാർമാർക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം എന്ന് ഉത്തരവിൽ പറയുന്നു. അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമാണ് നിരോധനമെന്നാണ് കലക്ടറുടെ വിശദീകരണം.
















