അമേരിക്കയിലെ മിനസോടയിൽ വാഹനപരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഏജന്റ് നടത്തിയ വെടിവെപ്പിൽ 37-കാരനായ നഴ്സ് കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് നഗരത്തിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്.
യുഎസ് പൗരനായ അലക്സ് ജെഫ്രി പ്രെറ്റിയാണ് മരിച്ചത്. മിനിയപ്പലിസിലെ വെറ്ററൻസ് അഫയേഴ്സ് ആശുപത്രിയിലെ നഴ്സാണ് ജെഫ്രി.
ജെഫ്രിയുടെ കൈവശം തോക്കുണ്ടായിരുവെന്നും ഇയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം.
അതേസമയം ജെഫ്രിക്ക് തോക്ക് കൈവശം വയ്ക്കാനുള്ള പെർമിറ്റ് ഉണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപമാണ് ജെഫ്രിയുടെ കൊലപാതകം നടന്നത്.
















