ചങ്ങനാശേരി: കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എച്ച് ആർ മാനേജർ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിലായത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായാണ് പരാതി.
ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഇയാളെ ആശുപത്രിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
















