ന്യൂഡൽഹി: ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം. പരിസ്ഥിതി-വനവത്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം. ഇന്ത്യൻ നാരീശക്തി പുരസ്‌കാര ജേതാവ് കൂടി ആണ് ദേവകി അമ്മ. ‘അൺസങ് ഹീറോസ്’ വിഭാഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് വീടിന് സമീപം അഞ്ച് ഏക്കറിൽ ദേവകി അമ്മ വനമുണ്ടാക്കിയിരുന്നു. ഇവിടെ 3000-ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്.
















