കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍. പയ്യന്നൂര്‍ കാരയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്.
നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്’ എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിണറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ, ഒറ്റുകാരന്‍ എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
















