ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞു ഇന്ത്യൻ സൈന്യം. ഒരു ഭീകരനെ വധിച്ചു. സാംബയിലെ അതിർത്തി മേഖലയിൽ ആണ് സംഭവം. കത്വയിൽ, അതിർത്തിക്ക് സമീപം നാല് പാക് ഡ്രോണുകൾ കണ്ടെത്തി. സൈന്യം വെടി ഉതിർത്തതോടെ ഡ്രോണുകൾ പിൻവാങ്ങി. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് ഭീകരർക്ക് നേരെ സൈന്യം വെടിയുതിർത്തത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് അതിർത്തികൾ കനത്ത ജാഗ്രതയിലാണ്. ഇതിനിടെയാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്. ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചു.
















