എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കം ഇല്ലാതായതിൽ കോൺഗ്രസിനോ യു ഡി എഫിനോ പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യു ഡി എഫ് ഇടപെടാറില്ലെന്നും അവർ തിരിച്ചും ഇടപെടരുതെന്നും ഐക്യത്തിൽ നിന്ന് പിന്മാറാൻ എൻ എസ് എസിനോട് കോൺഗ്രസ് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കൊച്ചിയിൽ വെച്ച് മധ്യപ്രവർത്തകരോടായി സതീശൻ വ്യക്തമാക്കി.
കൂടാതെ വെള്ളാപ്പള്ളിയടക്കമുള്ളവരുടെ പത്മാ പുരസ്കാര നേട്ടത്തിലും അദ്ദേഹം അഭിനന്ദനവും അറിയിച്ചു.
















