തിരുവനന്തപുരം: സാമുദായിക ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്‍മാറിയതിന് പിന്നാലെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാനുള്ള എസ്എന്‍ഡിപി യോഗം വിശാല കൗണ്‍സില്‍ ഇന്ന് ചേരും. എൻഎസ്എസിന്‍റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍.
എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ് സാമുദായിക സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എന്നാല്‍ പ്രധാനപ്പെട്ട സാമുദായി സംഘടനയായ എന്‍എസ്എസിന്റെ പിന്മാറ്റത്തോടെ മറ്റ് ഐക്യ ശ്രമങ്ങള്‍ പോലും ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്.
















