കോട്ടയം: പെരുന്നയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ഉയര്‍ന്നു. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സില്‍ കുറിച്ചിരിക്കുന്നത്.
കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരിൽ എന്‍എസ്എസ് ആസ്ഥാനത്തിന് സമീപമാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ ഇത്തരത്തില്‍ ഫ്‌ളക്‌സ് വെക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
















