Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 27, 2026, 05:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം:  മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു‌എസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള  മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു.  2031 വരെ നീളുന്ന ആറു വർഷക്കാലത്തെ ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള  തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്. മികവുറ്റ സാങ്കേതികവിദ്യ ദാതാവും ട്രാൻസ്ഫോർമേഷൻ പങ്കാളിയുമായുള്ള യു‌എസ്‌ടിയോട് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ള വിശ്വാസമാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നത്.

ഈ ദീർഘകാല കരാറിന്റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും.  സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്‌പോൺസ്, പുതുതലമുറ എൻഡ്‌പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനും  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെയും മറ്റ് ഏഴ് സ്ഥാപനങ്ങൾക്കുമായി, ജോലിഭാരം സന്തുലിതമാക്കുന്നതിനും, ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും, ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും, നിർണായക സംവിധാനങ്ങളിലുടനീളം ക്ലൗഡ്-നേറ്റീവ് ശേഷികൾ സാധ്യമാക്കുന്നതിനുമായി ഹൈബ്രിഡ്, മൾട്ടി-ക്ലൗഡ് ആധുനികവത്കരണവും യു‌എസ്‌ടി നടപ്പിലാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ് സി ടെക്‌നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ്  മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡിനുള്ളത്. എട്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾ, 22 സർവീസ് ടവറുകൾ, 29 സംസ്ഥാനങ്ങളിലായി 4,200-ലധികം ശാഖകൾ എന്നിവ ഈ കരാറിന്റെ പരിധിയിൽപ്പെടുന്നു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന യു‌എസ്‌ടിയുടെ പ്ലാറ്റ്‌ഫോം, 100 സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥയെയാണ് സംയോജിപ്പിക്കുന്നത്. സർവീസ് അപ്‌ടൈം, പ്രവർത്തന പ്രതിരോധശേഷി, റെഗുലേറ്ററി കംപ്ലയൻസ്, ഗ്രൂപ്പിന്റെ രാജ്യവ്യാപകമായ വളർച്ച എന്നിവയിലാണ് ഈ യു എസ് ടി യുടെ സേവനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

“മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡുമായും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായുമുള്ള ഈ ദീർഘകാല  പങ്കാളിത്തം ബൃഹത്തും നിർണായകവുമായ ധനകാര്യ സേവന ദൗത്യങ്ങൾ നിറവേറ്റുന്നതിൽ യു‌എസ്‌ടിയ്ക്കുള്ള കഴിവുകളുടെ ശക്തമായ അംഗീകാരവുമാണ്. പ്രതിരോധം, സുരക്ഷ, ദീർഘകാല ഡിജിറ്റൽ പരിവർത്തനം എന്നിവ നടപ്പാക്കാനുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് ഈ ബഹുവർഷ കരാർ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ, ഡിജിറ്റൽ ലെൻഡിംഗ്, ശാഖകളുടെ ആധുനികവത്കരണം, എന്റർപ്രൈസ് തലത്തിലുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന ഒരു സാങ്കേതിക അടിത്തറയാണ് ഞങ്ങൾ ചേർന്ന് പടുത്തുയർത്തുന്നത്, ” യു‌എസ്‌ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിന് അപ്പുറത്തേക്ക് കടന്ന്, വലിയ തോതിലുള്ള പ്രവർത്തന മികവ് സാധ്യമാക്കുന്നതാണ് ഈ കരാർ. ആധുനിക ക്ലൗഡ് ആർക്കിടെക്ചറുകൾ, മെച്ചപ്പെട്ട സൈബർ സുരക്ഷ, ഓട്ടോമേഷൻ അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, വേഗത്തിൽ മാറുന്ന ധനകാര്യ സേവന രംഗത്ത് നിർണ്ണായകമായി മുന്നേറികൊണ്ടിരിക്കുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ നിർണ്ണായകമായ സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഞങ്ങൾ പിന്തുണ നൽകുന്നു,”  യു‌എസ്‌ടി വൈസ് പ്രസിഡന്റും ഇന്ത്യ ബിസിനസ് മേധാവിയുമായ ദിലീപ് ശിവൻ പിള്ള പറഞ്ഞു.

“യു‌എസ്‌ടി നിരവധി വർഷങ്ങളായി ഞങ്ങൾക്ക് വിശ്വസ്‌ത സാങ്കേതിക പങ്കാളിയാണ്. ആഴത്തിലുള്ള ഡൊമെയ്ൻ പരിജ്ഞാനവും പ്രവർത്തന വിശ്വാസ്യതയും അവർ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും, ഗ്രൂപ്പിലുടനീളം സുരക്ഷിതവും ചട്ടപ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കാനും യു‌എസ്‌ടിക്ക് കഴിയുമെന്ന ഞങ്ങളുടെ ആത്മവിശ്വാസമാണ് ഈ പുതുക്കിയ കരാർ പ്രതിഫലിപ്പിക്കുന്നത്,” മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

“രാജ്യവ്യാപകമായ സാന്നിധ്യവും ഉൽപ്പന്ന പോർട്ട്ഫോളിയോയും വിപുലീകരിക്കുന്ന സാഹചര്യത്തിൽ, വിശ്വസനീയവും ദീർഘ ദർശിയുമായ ഒരു സാങ്കേതിക പങ്കാളി നിർണായകമാണ്. യു‌എസ്‌ടിയുമായുള്ള ഈ പങ്കാളിത്തം, ഞങ്ങളുടെ വിവര സാങ്കേതിക സംവിധാനങ്ങളുടെ ആധുനികവത്കരണത്തിനും, സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, ബിസിനസ്-റെഗുലേറ്ററി ആവശ്യങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാനും സഹായിക്കുന്നു,” മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

“ധനകാര്യ സേവനങ്ങളുടെ ഭാവി നിർണയിക്കുന്നത് ക്ലൗഡ്, എഐ സംവിധാനങ്ങളാണ്. മികവ്, വളർച്ചാ സാധ്യത, സുരക്ഷ എന്നിവയാണ് ദീർഘകാല വളർച്ചയുടെ അടിസ്ഥാനമാകുന്നത്. ഭാവിയിലേക്ക് വളരാൻ തയ്യാറായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിലാണ് മുത്തൂറ്റുമായുള്ള ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളും ക്ലൗഡ്-നേറ്റീവ് സൈബർ സുരക്ഷയും പൂർണമായി പ്രയോജനപ്പെടുത്തി, വലിയ തോതിൽ സുരക്ഷിതവും മികവുറ്റതുമായ പ്രവർത്തനങ്ങൾ സാധ്യമാക്കുകയും, ദീർഘകാല ധനകാര്യ സേവനങ്ങൾ നൽകുന്ന ഒരു സാങ്കേതികാധിഷ്ഠിത സ്ഥാപനമായി മുത്തൂറ്റിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഞങ്ങൾ,” സൈബർ പ്രൂഫ് അപ്പാക്ക് ബിസിനസ് മേധാവിയും മാനേജിങ് ഡയറക്ടറും, യു എസ് ടി ക്‌ളൗഡ്‌ ഇൻഫ്രാസ്ട്രക്ച്ചർ ആൻൻഡ്  സെക്യൂരിറ്റി സിഐഎസ് ആഗോള മേധാവിയുമായ മുരളീകൃഷ്ണൻ നായർ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ ഇരുസ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുത്തൂറ്റ്  ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സിഇഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സിഎഫ്ഒ), നിഷിത് ശ്രീവാസ്തവ (സിഐടിഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), ശ്രീകുമാർ എസ് (പ്രോക്യുർമെന്റ് ഹെഡ്), അരുൺ കുമാർ ബി (സിഒഒ), സുരേഷ് കുമാർ (സിഎച്ച്ആർഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു.  യു‌എസ്‌ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും  ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ ശ്രീജമോൾ എൻ എസ്, ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), യു‌എസ്‌ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, എച്ച്ആർ മേധാവി ശരത് രാജ്, തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

2020 മുതൽ, മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മുന്നേറ്റങ്ങളിൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ്, സുരക്ഷ മേഖലകളിൽ പിന്തുണ നൽകി പ്രവർത്തിച്ചുവരികയാണ് യു‌എസ്‌ടി.

 

 

Tags: businesses newsയു‌എസ്‌ടിമുത്തൂറ്റ് ഫിൻകോർപ്പ്news

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies