പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. പുഴുങ്ങിയും അല്ലതെയും മുട്ട കഴിക്കാം.ദഹനവ്യവസ്ഥക്കും പ്രതിരോധ ശേഷിയുണ്ടാക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. അയേണ്‍, ഫോസ്ഫറസ്, സേലീനിയം, വിറ്റാമിനുകളായ എ, ബി, ഡി, ഇ തുടങ്ങിയവയൊക്കെ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയെ ചുറ്റിപറ്റി നമ്മളില്‍ പലര്‍ക്കും ഇന്നും മുട്ടന്‍ സംശയങ്ങളാണ്. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്.
ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗരഭ് സേത്തിയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എയിംസ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പരിശീലനം നേടിയിട്ടുള്ള ഡോ. സൗരഭ് മുട്ടയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
ഭാരവും കുടവയറും കുറയ്ക്കാന്‍ മുട്ട നല്ലതോ ?
മുട്ടയിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ഇത് ഭാരവും കുടവയറും കുറയാന്‍ സഹായകമാണ്.
മുട്ട കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ ?
മുട്ടയുടെ മഞ്ഞ പലപ്പോഴും ഉയര്‍ന്ന കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നത് കൊണ്ട് കൊളസ്‌ട്രോള്‍ തോത് ഉയരുന്നില്ലെന്ന് ഡോ. സൗരഭ് പറയുന്നു.
ഫാറ്റി ലിവറിന് മുട്ട നല്ലതോ ?
ഫാറ്റി ലിവര്‍ ഉള്ളവര്‍ക്കും മിതമായ തോതില്‍ മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് പഞ്ചസാര അധികം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. ഇത് കരളിന് ഗുണകരമാകും.
















