രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് ആണിത്.
രാവിലെ 9ന് അവതരിപ്പിക്കുന്ന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒട്ടേറെ ആനുകൂല്യ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന.
ശമ്പള, പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ.
















