ബജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പണം ഇല്ലാത്തതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസം എടുക്കാൻ സാധിക്കാത്തവർക്ക് ആശ്വാസമായാണ് ഈ പ്രഖ്യാപനം.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് പ്രയോജനം ലഭിക്കുക. ഇത് അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
















