ന്യൂഡൽഹി: രാഹുൽ ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച. രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാർട്ടിയും ഒരേ ദിശയിൽ എന്നും ശശി തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.
















