തിരുവനന്തപുരം കഴക്കൂട്ടത്തു വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ തീപ്പിടിത്തം. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽനിന്നും യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെക്കിലും മണിക്കൂറുകളായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. മേനംകുളത്തെ സർക്കാർ ഭൂമിയിലെ അടിക്കാടിനാണ് തീ പിടിച്ചത്.
ഇതിനോടെ ചേർന്നാണ് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് ഫില്ലിങ് സെന്ററും വനിതാ ബറ്റാലിയനും സ്ഥിതിചെയ്യുന്നത്. തീ ഇതുവരെയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
















