സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു കേരളം. ഇന്ന് നടന്ന കളിയിൽ മൂന്ന് ഗോളുകൾക്ക് കേരളം മേഘാലയയെ തോൽപ്പിച്ചു.
നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ കേരളം ഒന്നാമതായാണ് ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്.
















