കൊല്ലം: ജില്ലയിലെ രണ്ട് പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍കൂടി യുഡിഎഫിലേയ്ക്ക്. ഇടത് നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന സിപിഎമ്മിലെ ബി എന്‍ ഹസ്‌കര്‍, ജില്ലയിലെ മുതിര്‍ന്ന സിപിഐ നേതാവ് എ മുസ്തഫ എന്നിവരാണ് ആര്‍എസ്പിയില്‍ ചേര്‍ന്നത്.
ചവറയില്‍ നടന്ന ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ ഇരുവരും പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് പ്രവേശം.
















