അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന യുദ്ധസമാനമായ സാഹചര്യം മാറുന്നുവെന്ന് സൂചന. ചർച്ചകൾക്ക് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചതോടെ പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾ ഏറുകയാണ്. ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ന്യായവും നീതിയുക്തവുമായ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷ സാധ്യത പയ്യെ അയയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് അബ്ബാസ് അരഘ്ചി വ്യക്തമാക്കിയിരിക്കുന്നത്.
ആണവപദ്ധതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ തയാറാകാത്തപക്ഷം ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
















