മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങയെത്തിയ ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനായി എത്തിയ ചിത്രത്തിൽ വിനായകൻ ആയിരുന്നു നായകനായി എത്തിയത്. ഇപ്പോഴിതാ സെറ്റിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി രജിഷ വിജയൻ. മമ്മൂട്ടി കഥാപാത്രമായി മാറുന്നത് അറിയാൻ കഴിയില്ലെന്ന് രജിഷ പറഞ്ഞു.
“കഥാപാത്രമായി മാറുന്നത് അറിയാൻ പറ്റുന്നില്ല എന്നതാണ് മമ്മൂക്കയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ പാഠം. പല അഭിനേതാക്കളും കഥാപാത്രമായി സ്വിച്ച് ചെയ്യുമ്പോൾ നമുക്ക് മനസിലാകും, എവിടെയെങ്കിലും ഒരു റിയാക്ഷൻ അവിടെ സംഭവിക്കും. പക്ഷെ ഇത് വളരെ സ്മൂത്ത് ആയി എപ്പോൾ മമ്മൂക്കയിൽ നിന്ന് സ്റ്റാൻലി ദാസ് ആയി എന്ന് ഞാൻ പോലും അറിഞ്ഞില്ല. അത്രയും നേരം മമ്മൂക്കയുമായി സംസാരിച്ചിരുന്ന് പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറി. എന്നെ സംബന്ധിച്ച് അത് കാണാൻ കഴിയുക അവിടെ ഒരു ഫ്രെയിമിൽ എങ്കിലും നിൽക്കാൻ പറ്റുക എന്നത് തന്നെ ആയിരുന്നു എക്സൈറ്റ് ചെയ്യിച്ചത്.” രജിഷ വിജയൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.
















