സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു. പ്രഭാകരൻ നറുകര എഴുതിയ വരികൾക്ക് അഭയ് എ കെ സംഗീതം നൽകി സിതാര കൃഷ്ണകുമാർ ആലപിച്ച മൊഹബത്തിൻ മൈലാഞ്ചി”എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ഒക്ടോബർ മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്,കുട്ടൻ്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നു.
ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ,എം എ സേവ്യർ,രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനിജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ജോമോൻ സിറിയക്. ആർട്ട് ഡയറക്ടർ- ഷിജു മാങ്കൂട്ടം, മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ,
സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദേവ് രാജ്,
അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമണ്യൻ,ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം സങ്കല്പ ഫ്രെയിംസ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.















