ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം പൂർത്തിയായി. 1 മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്. ഇന്നത്തെ കേന്ദ്ര ബജറ്റിൽ ചെലവ് കൂടിയതും കുറഞ്ഞതുമായ സാധനങ്ങളും സേവനങ്ങളും ഏതൊക്കയാണെന്ന് നോക്കാം.
വില കുറയുന്നവ
- കാന്‍സര്‍ മരുന്നുകള്‍
- ഇവി ബാറ്ററി
- കായിക ഉപകരണങ്ങള്‍
- സോളാര്‍ പാനല്‍
- മൈക്രോവേവ് ഓവന്‍
- ലെതര്‍ ഉല്‍പ്പന്നങ്ങള്‍
വില കൂടുന്നവ
- സിഗരറ്റ്
- മദ്യം
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
- ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
- പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല.
- 17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
- മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇതോടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാക്കും എന്നും പ്രഖ്യാപനം.
- വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷയെന്നും ധനമന്ത്രി.
- വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
- എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
- വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം അനുവദിക്കുമെന്നും മന്ത്രി.
- സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും.
- പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
- 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
- വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയില്ല. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
- വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു. ഇതോടെ വിദേശയാത്രയുടെ ചെലവ് കുറയും. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കിയിട്ടുണ്ട്.
- കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ പ്രഖ്യാപിച്ചു. സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ടാകും.
- വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി,
- ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം
- തേങ്ങ കർഷകർക്ക് പ്രോത്സാഹനം നൽകും. കോക്കനട്ട് പ്രോമോഷൻ സ്കീം ആരംഭിക്കും. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകുമെന്നും ധനമന്ത്രി. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായമുണ്ടാകുമെന്നും പ്രഖ്യാപനം.
- കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ വരും. ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ വരുമെന്നാണ് പ്രഖ്യാപനം.
- ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതി. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി പ്രഖ്യാപനത്തിലുണ്ട്.
















