കോഴിക്കോട്: താമരശ്ശേരിയിൽ കാർ മരത്തിലിടിച്ചു. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫാത്തിമ, മകൾ റുബീന എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വെച്ചാണ് കാർ അപകടത്തിപ്പെട്ടത്. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
















