മധ്യപ്രദേശിൽ യുവാവ് പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന വാർത്തക്ക് പിന്നാലെ പ്രദേശവാസികള്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു സംഘർഷം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയിൽ ആണ് സംഭവം. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണത്തിലാക്കിയതായും പോലീസ് അറിയിച്ചു.
പീഡനത്തിനിരയായ പശു യുവാവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. ഏഴു കടകളും നാലു കാറും ഒരു വീടും ആക്രമിക്കപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സമീപ ജില്ലയില്‍ നിന്നും പൊലീസിനെ നിയമിച്ചതായും അറിയിച്ചു.
















