ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഇട്ടു കുത്തി കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനാണ് ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2024 മേയ് 18 ന് പള്ളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റായിരുന്നു ഭാര്യ അമ്പിളിയെ നടുറോഡിൽ ഇട്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു. അമ്പിളിയുടെ ശരീരത്തിൽ നെഞ്ചിലും കഴുത്തിലും മുതുകിലും ആയി 17 കുത്തുകളായിരുന്നു ഉണ്ടായിരുന്നത്.
കളക്‌ഷൻ കഴിഞ്ഞ് അമ്പിളി സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ആക്രമിച്ചത്. അമ്പിളിയെ കുത്തിക്കൊന്ന ശേഷം കളക്‌ഷൻ പണവുമായി രാജേഷ് രക്ഷപെടുകയും ഒടുവിൽ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് പോലീസ് പിടികൂടുകയുമായിരുന്നു
















