ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസില്‍ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ച് സെഷൻസ് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധിയാണ് മരവിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഫെബ്രുവരി 6ന് വീണ്ടും വാദം തുടങ്ങും.
തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്നു വർഷത്തെ തടവു ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നല്‍കിയത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് തെളിവുകൾ നശിപ്പിച്ചെന്ന കേസിൽ ജനുവരി 3ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ അയോഗ്യത പ്രഖ്യാപിച്ചത്. കോടതി രാജുവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ, നിയമപ്രകാരം അദ്ദേഹം സഭയിൽ നിന്ന് അയോഗ്യനായി.
















