നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിൽ എത്തും. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി ഡിസിസികളുമായി ചർച്ച നടത്തും.
ജില്ലകളിലെ സാധ്യതകൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. കെപിസിസി നേതൃത്വവുമായും സ്ക്രീനിങ് കമ്മിറ്റി പ്രത്യേകം ചർച്ച നടത്തും. ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
നേരത്തെ ഒരുതവണ സംസ്ഥാനത്ത് എത്തിയ സ്ക്രീനിങ് കമ്മറ്റി കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
















