Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഡ്യൂട്ടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ മദ്യപാനം: ഡ്യൂട്ടിയിലുള്ളവരെ വിളിച്ച് സത്ക്കരിച്ചത് ബാര്‍ ഉടമ ?; വനിതാ ഉദ്യോഗസ്ഥരെ അടക്കം കുടുക്കിയതോ ? ; കുടിച്ചവര്‍ കുറ്റക്കാരെങ്കില്‍ കൊടുത്തവരും കുറ്റക്കാര്‍ ? (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2026, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡ്യൂട്ടി സമയത്ത് യൂണിഫോം ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ബാര്‍ഹോട്ടലില്‍ മദ്യപാനം നടത്തിയതിന്റെ പേരില്‍ രണ്ടു വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ അടക്കം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ ബാര്‍ ഹോട്ടലിനെതിരേ നടപടി എടുക്കാന്‍ മടിച്ച് എക്‌സൈസ് വകുപ്പ്. ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍ ബാറില്‍ കയറി മദ്യപിച്ചു എന്നതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തതെങ്കില്‍, അതേ കുറ്റം ചെയ്യന്‍ പ്രേരിപ്പിച്ച ബാര്‍ ലൈസന്‍സിയും തെറ്റുകാരന്‍ തന്നെയാണ്. യൂണിഫോമില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മദ്യ ‘സത്ക്കാരം’ നടത്താന്‍, ബാര്‍ ലൈസന്‍സ് നല്‍കുന്നതിനൊപ്പം ലൈസന്‍സിക്ക് എക്‌സൈസ് വകുപ്പ് അനുമതി കൊടുക്കുന്നുണ്ടോ. എക്‌സൈസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം 29നാണ് സസ്‌പെന്റു ചെയ്തത്.

ഉദ്യോഗസ്ഥര്‍ക്കെതിരേ എക്‌സൈസ് വകുപ്പു നല്‍കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്. ‘FL3-71 ഹോട്ടല്‍ ഡയമണ്ട് പാലസ്, വാഴമുട്ടം പി.ഒ, കോവളം എന്ന സ്ഥാപനത്തില്‍ യൂണിഫോമിലെത്തി ലൈസന്‍സിയുടെ സല്‍ക്കാരം സ്വീകരിച്ച് വൈനും മാറ്റും കഴിച്ചിട്ടുള്ളതായി എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്’ എന്നാണ്. അതായത്, മദ്യത്തിനും മയക്കു മരുന്നിനും എതിരേ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ വകുപ്പാണ് എക്‌സൈസ് എന്ന ബോധം ഉണ്ടായിരുന്നിട്ടും, ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലാണെന്ന പരിപൂര്‍ണ്ണ ബോധ്യത്തോടെയും, യൂണിഫോമില്‍ രണ്ടു വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് മനസ്സിലാക്കിയിട്ടും ബാര്‍ ലൈസന്‍സി ‘സത്ക്കാരം’ നടത്തി എന്നതാണ് കുറ്റം. അറിഞ്ഞുകൊണ്ടുള്ള വലിയ തെറ്റാണ് ബാര്‍ ലൈസന്‍സി ചെയ്തിരിക്കുന്നത്.

ഇത് എക്‌സൈസ് വകുപ്പിന്റെ വിശ്വാസത്തെയും അന്തസ്സിനെയുമാണ് ചോദ്യം ചെയ്തരിക്കുന്നത്. ബാര്‍ മുതലാളിമാരില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും കൈക്കൂലിയും, മാസപ്പടിയും മദ്യസത്ക്കാരങ്ങളും നിരന്തരം വാങ്ങുന്നുവെന്നതിന് പരസ്യമായ തെളിവാണിത്. ‘കൈക്കൂലി വാങ്ങുന്നതു പോലെ തന്നെ അത് കൊടുക്കുന്നതും, കൊടുക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമാണ്’ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം പറയുന്നത്. അങ്ങനെയെങ്കില്‍, ഈ ബാര്‍ ലൈസന്‍സിയും ചെയ്തിരിക്കുന്നത്, കുറ്റം തന്നെയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കര്‍ക്കും മേലുദ്യോഗസ്ഥനും ‘സത്ക്കാരം’ നടത്തുകയും, മദ്യം ഒഴിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.

ആരും ഒരുകാലത്തും ഇതൊന്നും അറിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്, ഉദ്യോഗസ്ഥരും ബാര്‍ ലൈസന്‍സിയും ഇതു ചെയ്തതെന്ന് ഉറപ്പല്ലേ. പക്ഷെ, സത്യം എന്നെങ്കിലും പുറത്തു വരുമെന്നത് വസ്തുതയാണ്. ലൈസന്‍സി തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നത്, സത്ക്കരിക്കല്‍ അല്ലാതെ മറ്റെന്താണ്. സാധാരണ ജനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സിയോ, ബാറിലെ ഉയര്‍ന്ന ജീവനക്കാരോ മദ്യം ഒഴിച്ചു കൊടുക്കാറില്ല. സപ്ലെയര്‍ ആയിരിക്കും ഇതു ചെയ്യുന്നത്. എന്നാല്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം വിളമ്പുന്നത് ബാര്‍ ലൈസന്‍സി നേരിട്ടാണ്. ഇത് എക്‌സൈസ് വകുപ്പും ബാര്‍ ലൈസന്‍സിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും തുറന്നു കാട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ തെറ്റുചെയ്ത ഉദ്യോഗസ്ഥരും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ച ബാര്‍ ലൈസന്‍സിയും ശിക്ഷ അര്‍ഹിക്കുന്നു.

ബാറിനെതിരേയോ, ബാര്‍ ലൈസന്‍സിക്കെതിരേയോ നടപടി എടുക്കാനാവില്ല എന്ന് എക്‌സൈസ് വകുപ്പ് ശാഠ്യം പിടിക്കേണ്ടതില്ല. കാരണം, ലൈസന്‍സ് നല്‍കുന്നതും, ലൈസന്‍സ് റിന്യൂവല്‍ ചെയ്യുന്നതും, മദ്യത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നതും, സ്‌റ്റോക്ക് വെരിഫൈ ചെയ്യുന്നതും, ബാര്‍ റെയ്ഡ് നടത്തുന്നതുമെല്ലാം എക്‌സൈസ് വകുപ്പാണ്. ഉദ്യോഗസ്ഥരെ വഴിവിട്ട് സത്ക്കരിക്കുന്ന ബാറുകളും, കൈക്കൂലിയും മാസപ്പടിയും നല്‍കുന്ന ബാറുടമകളെയും നിലയ്ക്കു നിര്‍ത്താനും വകുപ്പിനാകണം. ഇല്ലെങ്കില്‍, സര്‍ക്കാരിനു കിട്ടേണ്ട നികുതിപ്പണമെല്ലാം കിമ്പളം പറ്റുന്നവര്‍ കൊണ്ടു പോകും. ഈ സസ്‌പെന്‍ഷന്‍ കൊണ്ട്, ഇനിയൊരു എക്‌സൈസ് ഉദ്യോഗസ്ഥനും ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ ബാറിലിരുന്നു മദ്യം കഴിക്കാന്‍ ഭയപ്പെടും എന്നു വിശ്വസിക്കാം. എന്നാല്‍, ഇനിയൊരു ബാര്‍ ലൈസന്‍സികളും ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട സത്ക്കാരം നടത്തില്ല എന്നുറപ്പിക്കണമെങ്കില്‍ ബാറിനെതിരേ നടപടി ഉണ്ടായേ മതിയാകൂ.

അതിനു കൂടി നടപടി ഉപകരിക്കണം. ഉദ്യോഗസ്ഥരെ നടപടി എടുത്ത് മാതൃകാപരമായി ശിക്ഷിച്ചാല്‍ തീരുന്നതല്ല, ഈ നടപടി. ബാറിനെതിരേയും നടപടി എടുക്കുമ്പോഴേ ശിക്ഷ പൂര്‍ത്തിയാകൂ. എക്‌സൈസ് ഉദ്യോഗസ്ഥ തന്നെ എടുത്ത സെല്‍ഫി പുറത്തു വന്നതു കൊണ്ടാണ് ഈ വിഷയം പുറംലോകമറിഞ്ഞത്. ബാറിലെ സി.സി.ടി.വി ക്യാമറകള്‍ മാസം തോറും പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറാകണം. എക്‌സൈസ് വകുപ്പ് സ്വയം തെറ്റു ചെയ്യുന്നില്ല എന്നുറപ്പിക്കാനാണിത്. ഉദ്യോഗസ്ഥരെ വഴിവിട്ട് സത്ക്കരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍, വ്യാജമദ്യം ബാറുകളില്‍ ഒഴുകിയാല്‍പ്പോലും ആരും അറിയില്ല. വന്‍ മദ്യ ദുരന്തങ്ങള്‍ ഉണ്ടായതിനു ശേഷമാകും ലൈസന്‍സിക്കെതിരേയും ബാറിനെതിരേയുമൊക്കെ നടപടിയും അടച്ചു പൂട്ടലുമൊക്കെ ഉണ്ടാകുന്നത്. അതിനു മുമ്പ് ആ ബാറിന് ലൈസന്‍സ് നല്‍കിയവരോ, ബാര്‍ മുതലാളിയുടെ മദ്യ സത്ക്കാരത്തില്‍ പങ്കെടുത്തവരോ, മാസപ്പടിയും, കിമ്പളവുമൊക്കെ വാങ്ങിയവരോ ആരും ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുണ്ടാകില്ല.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

നിയമപരമായി ലൈസന്‍സ് നേടി ബാര്‍ ഹോട്ടല്‍ നടത്തുന്ന ഒരു ലൈസന്‍സിക്ക് ഡ്യൂട്ടിയിലുള്ള യൂണിഫോമിലെ വനിതാ ഉദ്യോഗസ്ഥരെയും മേലുദ്യോഗസ്ഥനെയും വിളിച്ച് മദ്യ സത്ക്കാരം നടത്തേണ്ട കാര്യം എന്താണ്. അപ്പോള്‍ നിയമപരമാണോ ബാര്‍ ഹോട്ടലിന്റെ ലൈസന്‍സും റിന്യൂവലും, റെയ്ഡും, സാമ്പിള്‍ ടെസ്റ്റും നടക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യവുമണ്ട്. അത്തരം നിയമപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ‘ഞങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ്, ഞങ്ങളെ ഒന്നു സത്ക്കരിക്കൂ’ എന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബാര്‍ ലൈസന്‍സിയെ സമീപിച്ചതെങ്കില്‍, ‘നിങ്ങള്‍ ഡ്യൂട്ടി കഴിഞ്ഞു വരൂ, സത്ക്കരിച്ചേക്കാം’ എന്ന മാന്യമായ മറുപടിയാണ് നല്‍കേണ്ടിയിരുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരെ ഭയപ്പെട്ടാണോ അതോ ഉദ്യോഗസ്ഥര്‍ ഭയപ്പെടുത്തിയാണോ മദ്യം വിളമ്പിയതെന്ന് പറയേണ്ടത്, ബാര്‍ ലൈസന്‍സിയാണ്.

രണ്ടായാലും ഡ്യൂട്ടിയിലുള്ളവരെ സത്ക്കരിക്കാന്‍ കാണിച്ച ബാര്‍ ലൈസന്‍സിയുടെ ധൈര്യം അപാരം തന്നെ. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിനെയും, വകുപ്പു മന്ത്രിയെയും, സര്‍ക്കാരിനെയും ഒന്നും പേടിയില്ലെന്ന് അദ്ദേഹം കാണിച്ചു തന്നു. മദ്യം വിറ്റുണ്ടാക്കുന്ന പണത്തിനു മീതെ ഒന്നും പറക്കില്ലെന്ന നിലപാടാണ്, ഉദ്യോഗസ്ഥര്‍ക്ക് മദ്യം കുടിക്കാന്‍ ഒഴിച്ചു കൊടുത്തു കൊണ്ട് വെളിവാക്കിയത്. ഈ നടപടിയെയാണ് എക്‌സൈസ് വകുപ്പ് ചോദ്യം ചെയ്യേണ്ടത്. അല്ലാതെ, ഡ്യൂട്ടിയില്‍ മദ്യപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ഏതു സര്‍ക്കാര്‍ വകുപ്പും നടപടി എടുക്കും. എന്നാല്‍, ബാറും മദ്യവും, ലൈസന്‍സും എല്ലാം നല്‍കുന്ന എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വകുപ്പു നടപടി എടുക്കുന്നതിനൊപ്പം ബാറിനെതിരേയും നടപടി എടുക്കണം എന്നതാണ് നീതിയും ന്യായവും നിയമവും.

CONTENT HIGH LIGHTS;Excise officers drinking alcohol on duty: Bar owner invited those on duty and treated them; Did he trap women officers as well?; If those who drank are guilty, are those who served them also guilty? (Exclusive)

Tags: SUSPENSION EXCISE OFFICERSDRUNKEN EXCISE LADY OFFICERSBAR HOTEL IN KOVALAMFL3-71 BAR HOTEL VAZHA MUTTOMDIAMOND PALACEANWESHANAM NEWSKERALA EXCISE DEPARTMENT

Latest News

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്ന് സമസ്ത മുഖപത്രം

കേന്ദ്ര സര്‍ക്കാരിന്റെ വിബി ജി റാം ജി പദ്ധതി കോടതി കയറുന്നു: അതൃപ്തിയുമായി ബി.ജെ.പി സര്‍ക്കാരുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies