പോപ്പ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ബയോപിക് ചിത്രമായ ‘മൈക്കലി’ന്റെ ട്രെയിലർ പുറത്തുവന്നു. മൈക്കൽ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സനാണ് മൈക്കിള്‍ ജാക്‌സനായി വേഷമിടുന്നത്. പ്രശസ്ത അമേരിക്കന്‍ ഫിലിം മേക്കര്‍ അന്റോയിന്‍ ഫുക്വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൈക്കൽ ജാക്സന്റെ ജീവിതത്തെ ഏറെ അടുത്ത് നിന്ന് കാണുന്ന സിനിമ ലയൺസ് ഗേറ്റും ജികെ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. ഏപ്രിൽ 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ജോൺ ലോഗാൻ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
ലോകം ആരാധിക്കുന്ന പോപ് രാജാവിലേക്കുള്ള മൈക്കൽ ജാക്സന്റെ വളർച്ചയാണ് ബയോപികിലുള്ളത്. ആദ്യകാല ജീവിതവും വ്യക്തിജീവിതത്തിൽ മൈക്കൽ നേരിട്ട കാഠിന്യങ്ങളും സിനിമയിലുണ്ട് എന്നതിന്റെ സൂചനകൾ ട്രെയിലറിലുണ്ട്. ജാഫർ ജാക്സൺ മൈക്കിലായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോപ്പ് ഇതിഹാസമായുള്ള ജാഫറിന്റെ പകർന്നാട്ടം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്.
കോൾമാൻ ഡൊമിംഗോയും നിയ ലോങ്ങുമാണ് മൈക്കലിന്‍റെ മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. ഏകദേശം 155 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്
















