ആരാധകർ ഏറെയുള്ള സോഷ്യൽ മീഡിയ താരമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്ന പരിഹാസ കമന്റിന് ദിയ കൃഷ്ണ കൊടുത്ത മറുപടിയാണ് സൈബറിടത്ത് ചർച്ചയാകുന്നത്. കുറിയ്ക്ക് കൊള്ളുന്ന മറുപടി ആണ് താരം നൽകിയത്.
ഭർത്താവ് അശ്വിനൊപ്പമുള്ളൊരു ഫോട്ടോയ്ക്ക് താഴേ വന്ന കമന്റായിരുന്നു ഇത്. ‘ഇത് എത്രാമത്തെ ഭർത്താവ് ആണ്’, എന്നായിരുന്നു യുവതിയുടെ പരിഹാസം. ഇത് ശ്രദ്ധയിൽപ്പെട്ട ദിയ മറുപടിയുമായി എത്തി. ‘നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ്’ എന്നായിരുന്നു ദിയയുടെ മറുപടി.
ഇതിന്റെ സ്ക്രീൻ ഷോട്ട് ദിയ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം കമന്റ് ചെയ്ത യുവതിയുടെ ഡിപിയും. ദിയയുടെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ‘ഇങ്ങനെയാവണം മറുപടി, ഇതാണ് മറുപടി’, എന്നെല്ലാമാണ് കമന്റുകൾ. 2024ൽ ആയിരുന്നു ദിയയുടേയും അശ്വിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്നതായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. 2025 ജൂലൈ 5ന് ആയിരുന്നു ഇവർക്കൊരു കുഞ്ഞ് ജനിച്ചത്.
“നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു സന്തോഷം പങ്കിട്ട് അന്ന് കൃഷ്ണ കുമാർ കുറിച്ചത്.
















