സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഇന്ന് പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം. പോലീസ് കാവലിലാണ് പുസ്തകപ്രകാശന ചടങ്ങ് നടക്കുന്നത്.
പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ.മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്. മറ്റു വഴികളില്ലാത്തത് കൊണ്ടാണെന്നും പാര്‍ട്ടിയില്‍ പറഞ്ഞിട്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറയുന്നു.
സിപിഎമ്മിനെ വെട്ടിലാക്കുന്ന ബോംബിന് സമാനമായിരിക്കും വി കുഞ്ഞികൃഷ്ണന്‍റെ തുറന്നെഴുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന പേര് തന്നെ അത് സൂചിപ്പിക്കുന്നു.
















