പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോകുന്ന ഓട്ടോറിക്ഷ റോഡിൽ കിടന്നിരുന്ന സ്ഫോടക വസ്തുവിന്റെ മുകളിലൂടെ കയറി പൊട്ടിത്തെറി സംഭവിച്ചു. സംഭവത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ അത്ഭുദകരമായി രക്ഷപെട്ടു.
ഒറ്റപ്പാലം വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിലാണ് സംഭവമുണ്ടായത്. റോഡിൽ കിടന്ന പന്നിപ്പടക്കമാണു പൊട്ടിത്തെറിച്ചതെന്നു സംശയിക്കുന്നു.
















