ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചതിനാലും എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിലുമാണ് ചെന്നിത്തല മാധ്യമങ്ങളോട് ഇങ്ങനെ പറയുന്നത്.
കൂടാതെ കുറ്റപത്രം ഇത്രയും കാലമായിട്ടും സമർപ്പിക്കാത്തതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വാഴങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
















