കോൺഗ്രസ് ടിക്കറ്റിൽ പാലക്കാട് എംഎൽഎ ആയ വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിലാകും എന്ന സാഹചര്യം എത്തിയപ്പോഴാണ് അവസാനം കോൺഗ്രസിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും പലപ്പോഴും സ്ത്രീപീഡന കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. അതിജീവിതമാരെ അപഹസിക്കാനും അവർക്കെതിരെ സോഷ്യൽമീഡിയ വഴി അശ്ലീല പരാമർശങ്ങൾ നടത്താനും കോൺഗ്രസ് പ്രവർത്തകർ മുന്നിലുണ്ടായിരുന്നു.
സ്വന്തം പാർട്ടിയിലെ സ്ത്രീകളായ നേതാക്കൾ വരെ രാഹുലിനെതിരെ പ്രതികരിച്ചപ്പോൾ അവരെ പോലും കൈയൊഴിഞ്ഞ് രാഹുലിനെ നിശബ്ദമായി പിന്തുണയ്ക്കുകയാണ് കോൺഗ്രസ് നേതാക്കൾ. റിമാൻഡിൽ നിന്നും പുറത്തിറങ്ങിയ രാഹുലിനെ ജയിലിൽ സ്വീകരിക്കാൻ പോയതും യൂത്ത് കോൺഗ്രസ് നേതാവാണ്.
ഇപ്പോൾ പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പരിഗണിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാഹുലിനെ വെളുപ്പിക്കുന്ന അഭിമുഖം ഒരു മുഖ്യധാര മാധ്യമത്തിൽ വന്നതിനു പിന്നാലെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാരെ തേടി ഒരു അഭിപ്രായ സർവേ കോൾ വന്നു.
















