മുള്ളൻപന്നിയെ വേട്ടയാടി കൊലപ്പെടുത്തി കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർക്ക് മൂന്ന് വർഷം തടവിനും പതിനായിരം രൂപ പിഴയും വിധിച്ചു ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
മരുതംകുളം സ്വദേശികളായ മണക്കാട് ജിപ്‌സൺ ആന്റണി (43), രാരീരം കെ. ബിനു (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2018 ഒക്ടോബർ 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് റേഞ്ചിലെ മരുതംകുളം ഭാഗത്ത് വെച്ച് മുള്ളൻപന്നിയെ കുരുക്കിട്ട് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇറച്ചി കടത്താനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ വനംവകുപ്പിന്റെ പിടിയിലായത്.
















