പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളി. നിരവധി ജീവനുകൾ നഷ്ടമായ ദാരുണ സംഭവത്തിൽ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.
എന്നാൽ സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗൺ മേഖലയിലുള്ള ഇമാംബർഗ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയാണ് ഭീകരാക്രമണം നടന്നത്.
സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
















